ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണം.