കൽപ്പറ്റ: മഴ ശക്തമായതോടെ മുക്കംകുന്ന് ഉപ്പുപാറ-ചെറുപ്പറ്റ റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷ ണിയായിരിക്കുകയാണ്. സ്‌കൂൾ ബസ്സുകൾ അടക്കം നിരവധി വാഹനങ്ങൾ പോകുന്ന പാതയാണിത്. റോഡിലെ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹന ങ്ങൾക്കടക്കം പോകാനാവാത്ത സ്ഥിതിയാണ്.എംഎൽ എ ഫണ്ട് വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തീകരിച്ചെന്നും ഉടൻ ടാറിങ് പ്രവർത്തി ആരംഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.