പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. 900 കണ്ടി ഉൾപ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചർ പാർക്കുകൾ, ട്രക്കിങ്ങ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്.