വെള്ളമുണ്ട: ഗവൺമെന്റ് യുപി സ്കൂളിന് പിന്നാലെ വെള്ളമുണ്ട ഹെഡ് പോസ്റ്റ് ഓഫീസിലും മോഷണശ്രമം. ഓഫീസ് ജീവനക്കാർ ഇന്ന് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. മുൻവശത്തെയും പുറകുവശത്തെയും വാതിലിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവ സം വെള്ളമുണ്ട ഗവൺമെൻ്റ് യുപി സ്‌കൂളിലും മോഷണം നടന്നിരുന്നു.