വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈക്കോര്‍ത്തിറങ്ങി. മന്ത്രിമാരായ കെ. രാജന്‍ എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി. എ. മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു, കെ. കൃഷ്ണന്‍ കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജില്ലാ കളക്ടര്‍ ആര്‍.ഡി മേഘശ്രീ, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതി രാവിലെ തന്നെ ജെസിബികള്‍, മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘവും മുഴുവന്‍ സജ്ജീകരണങ്ങളോടെ ചൂരല്‍മലയിലുണ്ട്. വ്യോമ സേന, നാാവിക സേനാ വിഭാഗങ്ങള്‍, കണ്ണൂരില്‍ നിന്നുള്ള പ്രതിരോധ സുരക്ഷാ സേന (ഡി.എസ് സി), എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് എന്നിവയുടെ വിപുലമായ സേനാ വ്യൂഹം തന്നെ രംഗത്തുണ്ട്. റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും, നാട്ടുകാരുരടക്കം ആയിരകണക്കിനാളുകളാണ് സര്‍ക്കാര്‍ സംവിധാനത്തിന് പിന്തുണയുമായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരിക്കുന്നത്.
ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സമീപ ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ അഗ്‌നി രക്ഷസേനയെയും മറ്റ് സംവിധാനങ്ങളെയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. എം. എല്‍. എ മാരായ ടി. സിദ്ധിഖ്, ഐ. സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
കണ്ണൂര്‍ ഡി എസ് സി യില്‍ നിന്ന് ആറ് ഓഫീസർമാരുടെയും നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ്, മദ്രാസ് രജിമെന്റ്, ഡിഫന്‍സ് സര്‍വ്വീസ് കോപ്‌സ്, സന്നദ്ധ സേനങ്ങള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ട്‌സും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള 59 അംഗ സംഘം ചൂരല്‍ മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും.ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള 59 അംഗ സംഘം ചൂരലമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തും. എന്‍ ഡി ആര്‍ ഫി ന്റെ 60 അംഗങ്ങൾ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട