മാനന്തവാടി: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക, കലാപത്തില്‍ മരണപെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍ക്കാര്‍ ഇടപെട്ട് കലാപത്തിന് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പെരിക്കല്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ കെസിവൈഎല്‍, കെസിഡബ്ല്യുഎ എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രേക്ഷിത റാലി നടത്തി. ഫൊറോന ചാപ്ലയിന്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ഫൊറോനാ പ്രസിഡന്റ് ജോണി പുത്തന്‍കണ്ടത്തിലിനു പതാക കൈമാറിക്കൊണ്ട് ഉല്‍ഘാടനം ചെയ്തു. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ അവസാനിച്ചു. ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചനയോടെ പ്രതിഷേധ യോഗം ആരംഭിച്ചു.
യോഗത്തില്‍ അതിരൂപതാ സെക്രട്ടറി ഷിജു കൂറാനയില്‍ സ്വാഗതവും ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ മുഖ്യപ്രഭാഷണവും നടത്തി. ജോണി പുത്തന്‍കണ്ടത്തില്‍, ത്രേസ്യാമ്മ കുഞ്ചറക്കാട്ട്, ജോബിന്‍സ് ജോയ്, സി.ജെ. ടോമി, മാത്യു ലൂക്കോസ്, റെജി ഉള്ളാടപള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.