ജില്ലയിൽ 82 ക്യാമ്പുകളിലായി 8304 പേർ

ജില്ലയിൽ കാലവർഷക്കെടുതിയുടെ ഭാ ഗമായി 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ചൂരൽമല ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആരംഭിച്ച 8 ക്യാമ്പുകൾ ഉൾപ്പെടെയാണിത്. എല്ലാ ക്യാമ്പിലുമായി 3022 പുരുഷൻമാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗർഭിണികളുമാണ് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്‌തുക്കൾ ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കുന്നുണ്ട്. റേഷൻ കടകളിലും സപ്ലൈകോ വിൽപനശാലകളിലും ഭക്ഷ്യധാന്യങ്ങ ളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *