ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വാളാട് പുത്തൂർ നരിക്കുണ്ട് വാഴംപ്ലാക്കുടി ബിനു (45)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ എടവക മൂളിത്തോടിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ബിനുവിനെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ജോർജ്. മാതാവ്: മേരി. ഭാര്യ: പ്രവീണ. മക്കൾ: അലൻ ബിനു, അജി ബിനു. സഹോദരങ്ങൾ: ബേബി, ടോമി, റോയി, ബിനോയ്, ജെസ്സി.

Leave a Reply

Your email address will not be published. Required fields are marked *