തളർന്ന വയനാടിന് ഇരുപത്തഞ്ചു ലക്ഷം രൂപയുടെ കൈതാങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ എസ് എസ് വിദ്യാർത്ഥികൾ

കൽപ്പറ്റ: അതി ദാരുണമായ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ കൈതാങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ, എസ്, എസ് വിദ്യാർത്ഥികൾ. കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 56 കോളേജുകളിലെ എൻ, എസ്, എസ് വിദ്യാർത്ഥികൾ ചേർന്ന് കഴിഞ്ഞ പത്ത് മണിക്കൂർ കൊണ്ട് സമാഹരിച്ച ഇരുപത്തഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ മൂന്ന് ലോറികളിലായി വയനാട് കലക്ട്രേറ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കൽപറ്റ സെൻ്റ്. ജോസഫ് കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിലെത്തിച്ചു, കൈമാറി.

വലിയൊരു പ്രതിസന്ധി ഘട്ടത്തിൽ കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ഫസീൽ അഹമ്മദ്, ഫറൂക്ക് കോളേജ് പ്രോഗ്രാം ഓഫീസർ മൻസൂർ അലി, മലബാർ ക്രിസ്ത്യൻ കോളേജ് പ്രോഗ്രാം ഓഫീസർ സുരേഷ് പുത്തൻപറമ്പിൽ, അൽ ഇർഷാദ് കോളേജ് പ്രോഗ്രാം ഓഫീസർ ലിജോ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *