സല്യൂട്ട് ഇന്ത്യൻ ആർമി: ബെയിലി പാലം നിർമ്മാണം പൂർത്തിയായി

ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഇന്ത്യൻ ആർമി നിർമ്മിച്ച ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ആർമിയുടെ വാഹനം ആദ്യമായി പാലത്തിലൂടെ കടന്നുപോയി. പാലത്തിൻ്റെ ബല പരിശോധന നടത്തി അതോടൊപ്പം നിർമ്മിച്ച അപ്രോച്ച് റോഡിന്റെയും ശേഷി പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി മോശം കാലാവസ്ഥയിലും രാപ്പകൽ ഇല്ലാതെ വളരെ ശ്രമകരമായി ആണ് സൈന്യം പാലം നിർമ്മിച്ചത്.

കരസേനയുടെ മദ്രാസ് യൂണിറ്റ് എൻജിനീയറിങ് വിഭാഗമാണ് 26 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഉരുക്കും പാലത്തിൻ്റെ പണി പൂർത്തിയാക്കിയത്. ഇതോടെ ദുരന്തത്തിൽ തകർന്ന ഇരുകരകളെയും പരസ്പരം ബന്ധിപ്പിക്കാനും, വാഹനങ്ങളും യന്ത്രങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താനും സാധിക്കും. പ്രദേശത്ത് മറ്റൊരു പാലം വരുന്നതുവരെ ഈ പാലം താൽക്കാലിക ആവശ്യത്തിനായി ഉപയോഗിക്കാം എന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *