ദുരന്ത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി വയനാട്ടിലേക്ക് എത്തുന്നു. ശനിയോ ഞായറോ ദുരന്ത മേഖല സന്ദർശിക്കാൻ സാധ്യത. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. എസ്പിജി സംഘം നാളെ എത്തും. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന കേരളത്തിൻ്റെ ആവശ്യം നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.