ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറും: പത്മശ്രീ ചെറുവയൽ രാമൻ
മാനന്തവാടി:കുറച്ച്യ സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ തലക്കൽ ചന്തു എംപ്ലോയിസ് സൊസൈറ്റി ജില്ലാ ജനറൽബോഡി യോഗവും യാത്രയയപ്പും സമുദായത്തിന്റെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിക്കൽ ചടങ്ങും നടത്തി. മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ ഉദ്ഘാടനംചെയ്തു.
തലക്കൽ ചന്തു എംപ്ലോയീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ഇ ബാബു അധ്യക്ഷത വഹിച്ചു.
ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ പരിപാടി മുഖ്യ പ്രഭാഷണം നടത്തി.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സമുദായത്തിന്റെ വളർച്ചയും കെട്ടുറപ്പും ആചാരങ്ങളുടെ നിലനിൽപ്പും ആവശ്യമാണെന്നും
ആദിവാസി വിഭാഗങ്ങളിൽ അവരുടെ ആചാരങ്ങൾ നിലനിന്നില്ലെങ്കിൽ വരുംകാലങ്ങളിൽ ആദിവാസികൾ തന്നെ ഇല്ലാതായി മാറുമെന്നും
ആദിവാസികളുടെ ജീവിത സംസ്കാരത്തിനും .ആചാരങ്ങൾ നിലനിർത്താൻ ആദിവാസി വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങണമെന്നും ചെറുുവയൽ രാമൻ പറഞ്ഞു.
.
ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കല കായിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെയും വിദ്യാഭ്യാസ തലങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയുംഅനുമോദിക്കുകയും ചെയ്തു
സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
പ്രസിഡണ്ട് ടി ആർ ബാബു അധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ,കുറച്ച്യ സമുദായ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് ടി മണി, സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ,.ഡി.വൈ.എസ്.പി രാമൻ മക്കോല, ജയരാജൻ.എം എ ബാലകൃഷ്ണൻ, ബാലൻ ആനേരി
എന്നിവർ യോഗത്തിൽ പങ്കെടുത്തു