ഉരുൾപൊട്ടൽ ദുരന്ത മേഖലകൾ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുക. പുനരധിവാസത്തിന് പരിഗ ണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. പത്ത് ദിവസത്തിനകം സംഘം സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിച്ചാവും പുനരധിവാസ- ടൗൺഷിപ്പ് പദ്ധതികൾ നടപ്പിലാക്കുക. പ്രദേശത്ത് രണ്ട് ദിവസം നടത്തിയ ജനകീയ തിരച്ചിലിന് ശേഷം ഇന്നും നാളെയും ചാലിയാറിൽ വിശദമായ പരിശോധനയാണ് സംഘടിപ്പിക്കുന്നത്.