മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്ക് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എൻ എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യ വീടിന്റെ പ്രവൃത്തി ഉ ദ്ഘാടനം കൽപ്പറ്റയിൽ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ നിർവ്വഹിച്ചു. വയനാട് ദുരന്തത്തിൽ വീടും കടയും നഷ്ടപ്പെട്ട കുടുംബത്തിനാണ് കൽപ്പറ്റയിൽ വീട് നിർമ്മിച്ചു നൽകുന്നത്. 50 വീടുകളാണ് കെ എൻ എം നിർമിക്കുക. കെ എൻ എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, സെക്രട്ടറിമാരായ അബ്ദുറഹ്മാൻ മദനി പാലത്ത്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സി.കെ. ഉമർ വയനാട്, മമ്മുട്ടി മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.