കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

എരുമാട്: കാട്ടാനയുടെ ആക്രമണത്തിൽ എരുമാട് മാതമംഗലം സ്വദേശി അൻപ്‌മണി (38)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എരുമാട് കപ്പാലയിലാണ് സംഭവം. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനം വകുപ്പിനൊപ്പം ചേർന്ന് തുരത്തുന്നതിനിടെയാണ് ആക്രമണം. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *