കൽപ്പറ്റ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒൻപതിന് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പട്ടികവർഗ്ഗ-പട്ടികജാതി- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയതായി കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ് വിഭാഗങ്ങളിൽ നിന്നും അഞ്ച് പ്ലാറ്റൂണു കൾ പങ്കെടുക്കും.