മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളാടി -ആനക്കാംപൊയിൽ തു രങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ഇത് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു. മുണ്ടക്കൈ ദു രന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികളും അതിജീവിച്ചവർക്ക് ഐക്യദാർഢ്യം അർപ്പിച്ചും കളക്ടറേറ്റിന് മുൻപിൽ ഉപവാസം അ നുഷ്ഠിച്ചു.