ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളിൽ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലു ള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചയ്ക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. 15 വരെ പരിശോധന തുടരും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളു കൾ ശേഖരിച്ചിട്ടുണ്ട്.