തപോഷ് ബസുമതാരി വയനാട് ജില്ലാ പോലീസ് മേധാവി

വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ് എസ്‌പിയായി ചുമതല വഹിച്ചുവരികയാണ് ഇദ്ദേഹം. മുൻപ് കൽപ്പറ്റ എഎസ്‌പിയായി ചുമതല വഹിച്ചയാളാണ് തപോഷ് ബസുമതാരി. നിലവിലെ വയനാട് എസ്‌പി ടി.നാരായണനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *