ബത്തേരി: കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ് ഐ സി എം സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡി വൈ എസ് പി ഷാജി വർഗീസും സംഘവും പിടികൂടിയത്. ഇന്ന് മുന്നരയോടെയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്‌ചകളിൽ പൊലിസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദ്ദേശമായിരുന്നു. ഈ നിർദ്ദേശം പരാതികാരൻ തെറ്റി ക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണി പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.