തിരച്ചിലിനിടെ നാലു ലക്ഷം രൂപ കണ്ടെത്തി

മുണ്ടക്കൈ ദുരന്ത ഭൂമിയിൽ തിരച്ചിലിനിടെ നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്നി രക്ഷാ സേന. ചൂരൽമലയിലെ വെള്ളാർമല സ്കൂളിന് പുറകിൽ പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിട യിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകൾ. 500ൻറെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ന്റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *