54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച തിരക്കഥ ഉൾപ്പടെ നാല് പുരസ്കാരങ്ങള്‍ നേടി ആടുജീവിതം തിളങ്ങുന്നു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരെയും മികച്ച നടനായി പൃഥ്വിരാജിനെയും തിരഞ്ഞെടുത്തു. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).
2023ലെ സംസ്ഥാന അവാർഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകൾ ഷോർട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളിൽ നാല് സിനിമകൾ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകൾ അവസാന റൗണ്ടിൽ എത്തി. ഇതിൽ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്. ഫാലിമി, പൂക്കാലം, ശേഷം മൈക്കിൽ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരമീ അണ്ഡകടാഹം, നെയ്മർ, ഒറ്റ്, 18 പ്ലസ് തുടങ്ങി 160 ചിത്രങ്ങളാണ് ഇക്കുറി സംസ്ഥാന പുരസ്കാരത്തിനായി മത്സരിക്കുന്നത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്ന ചിത്രങ്ങളും സംവിധായകരും
ആല്‍ബര്‍ട്ട്, കൂവി–സഖില്‍ രവീന്ദ്രന്‍, ഗഗനചാരി–അരുണ്‍ ചന്തു, ജാനകി ജാനേ– അനീഷ് ഉപാസന, ഫീനിക്സ്–വിഷ്ണുഭരതന്‍, സുലൈഖ മന്‍സില്‍–അഷ്റഫ് ഹംസ, ആടുജീവിതം–ബ്ലെസ്സി, വിവേകാനന്ദന്‍ വൈറലാണ്–കമല്‍, മഹാറാണി–ജി. മാര്‍ത്താണ്ഡന്‍, വോയ്സ് ഓഫ് സത്യനാഥന്‍– റാഫി, ഖണ്ഡശ്ശ–മുഹമ്മദ് കുഞ്ഞ്, ഗോഡ്സ് ഓണ്‍ പ്ലയേഴ്സ്–എ.കെ.ബി. കുമാര്‍, ഒറ്റമരം–ബിനോയ് ജോസഫ്, കാത്തുകാത്തൊരു കല്യാണം–ജയിന്‍ ക്രിസ്റ്റഫര്‍.
നവാഗത സംവിധായകരുടെ ചിത്രങ്ങൾ
എന്തിന്‍റെ കേടാ–ഷമീര്‍ ഭരതന്നൂര്‍, പൊക–അരുണ്‍ അയ്യപ്പന്‍, മുകള്‍പ്പരപ്പ്–സിബി പടിയറ, പെന്‍ഡുലം–രജിന്‍ എസ്.ബാബു, നെയ്മര്‍–സുധി മാഡിസണ്‍, ഇരട്ട–രോഹിത് എം.ജി. കൃഷ്ണന്‍, ചന്ദ്രനും പൊലീസും–ശ്രീജി ബാലകൃഷ്ണന്‍, ചാമ–സാംബരാജ്, ദേശക്കാരന്‍–ഡോ. അജയകുമാര്‍ ബാബു, ചീന ട്രോഫി–അനില്‍ ലാല്‍, മദനോല്‍സവം–സുധീഷ് ഗോപിനാഥ്, തമ്പാച്ചി– മനോജ് ടി.യാദവ്, തിറയാട്ടം–സജീവ് കിളികുലം, ശേഷം മൈക്കില്‍ ഫാത്തിമ–മനു സി. കുമാര്‍, പച്ചപ്പ് തേടി–കാവില്‍ രാജ്, മെയ്ഡ് ഇന്‍ കാരവന്‍–ജോമി കുരിയാക്കോസ്, വലസൈ പറവകള്‍–സുനില്‍ മാലൂര്‍,2 ബിഎച്ച്കെ–ഇ.എസ്. സുധീപ്, കാണ്‍മാനില്ല–പോള്‍. എല്‍ (പോള്‍ പട്ടത്താനം), അച്ഛനൊരു വാഴവച്ചു–വി.ജി. സന്ദീപ്, അച്യുതന്റെ അവസാന ശ്വാസം–അജയ്
കുട്ടികളുടെ ചിത്രങ്ങൾ
മോണോ ആക്ട്–റോയ് തൈക്കാടന്‍, മോണിക്ക് ഒരു എ.ഐ സ്റ്റോറി–ഇ.എം അഷ്റഫ്, കൈലാസത്തിലെ അതിഥി–അജയ് ശിവറാം