കാട്ടുപന്നി ആക്രമണം മധ്യവയസ്കന് പരിക്കേറ്റു

അമ്പലവയൽ ചെറുവയൽ ഉന്നതിയിലെ ശ്രീധരനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ജോലിക്കുപോകുന്നതിനിടെ വീടിന് സമീപത്ത് വെച്ചായിരുന്നു കാട്ടുപന്നി ആക്രമിച്ചത്. ഇതിനിടയിൽ ഓടിയെത്തിയ വളർത്തുനായ്ക്കൾ കാട്ടുപന്നിയെ തുരത്തിയതിനാലാണ് ശ്രീധരൻ രക്ഷപ്പെട്ടത്. കൈക്കും കാലി നും പരിക്കേറ്റ ശ്രീധരനെ അമ്പലവയൽ പ്രാഥമിക ആരോഗ്യത്തിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കാ യ് വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *