മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് കർഷകദിനാചരണം. ബത്തേരി വട്ടുവാടി-തേലംപറ്റ പാടശേഖരസമിതികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇരു പാടശേഖരങ്ങളിലുമായി 110 ഹെക്ടർ വയലിലാണ് നാട്ടിവെച്ചിരിക്കുന്നത്. ഡിവിഷൻ കൗൺസിലർ എ.സി ഹേമ, കൃഷി ഓഫീസർ എം.എസ്.അജിൽ, തേ ലംപറ്റ പാടശേഖര സമിതി സെക്രട്ടറി തോമസ് കറുകപ്പള്ളിൽ തുടങ്ങിയവരും കർഷകരും കർഷക തൊഴിലാളികളും ദിനാചരണത്തിൽ പങ്കാളികളായി.