തിരുനെല്ലി: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ആത്മശാന്തിക്ക് വേണ്ടി ദുരന്തം നടന്നതിൻ്റെ പതിനാറാം ദിവസമായ ആഗസ്റ്റ് 15ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പാപനാശിനിയിൽ വച്ച് സമൂഹ ബലി നടത്തി. മാതാ അമൃതാനന്ദമായി മഠം, ആർട്ട് ഓഫ് ലീവിംഗ്, നരനാരായണ ആശ്രമം, ഹിന്ദു ഐക്യവേദി, സത്യസായി സമാജം എന്നിവയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും മഠങ്ങളുടെയും നേതൃത്വത്തിലാണ് ബലിതർപ്പണം നടത്തിയത്.
ബലിതർപ്പണത്തിനു ശേഷം ക്ഷേത്രം തിരുമുമ്പിൽ വെച്ച് ഭഗവത്ഗീത എട്ടാം അധ്യായം പാരായണം നടത്തി. തുടർന്ന് പ്രസാദവിതരണവും നടത്തി. ദുരന്തത്തിൽ മരണപ്പെട്ടവരുടെയും കാണാതായവരുടെയും ബന്ധുമിത്രാദികൾ ബലിതർപ്പണത്തിൽ പങ്കെടുത്തു. ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠാധിപതി ദീക്ഷിതാമൃത ചൈതന്യ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ഇ.കെ ഗോപി, സെക്രട്ടറി സി രാജൻ, ക്ഷേത്രസംരക്ഷണ സമിതി പ്രതിനിധി കെ കൃഷ്ണൻ, സത്യസായി സമാജം പ്രതിനിധി ജനാർദ്ദനൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.