ചൂരൽമലയ്ക്കൊരു കൈത്താങ്ങ് ന്യൂസ് പേപ്പർ ചലഞ്ചിന് തുടക്കമായി

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 30 വീടുകളുടെ നിർമ്മാണത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂസ് പേപ്പർ ചലഞ്ചിന് തുടക്കമായി.

ചാലഞ്ചിന്റെ മണ്ഡലംതല ഉദ്ഘാടനം കെപിസിസി മെമ്പർ പി.പി ആലി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷ നായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോ ജകമണ്ഡലം പ്രസിഡൻ്റ് ഡിൻ്റോ ജോസ്, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, പി.പി ഷംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *