മുണ്ടക്കൈ ദുരിതബാധിതർക്ക് ആശ്വാസ ധനമായി സർക്കാർ നൽകിയ പതിനായിരം രൂപയിൽ നിന്നും വിവിധ ലോണുകളുടെ തിരിച്ചടവിൻ്റെ ഭാഗമായി അവരുടെ അക്കൗണ്ടിൽ നിന്നും പണം പിടിച്ച കേരള ഗ്രാമീണ ബാങ്കിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. എടുത്ത തുക ബന്ധ പ്പെട്ടവർക്ക് തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എൽ.പി.സി ചെയർമാനുമായി വിഷയം സംസാരിക്കുകയും ബാങ്കിംഗ് അവലോകന യോഗത്തിൽ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തതായി അദ്ദേഹം അറിയിച്ചു.