മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാഴ്‌ച. 119 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സർക്കാർ കണക്കുകൾ. കാ ണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്ത സാമ്പിളുകളുടെ വിവരങ്ങൾ താരതമ്യം ചെയ്‌ത ശേഷമുള്ള ഡിഎൻഎ വിവരങ്ങൾ പുറത്തു വന്നു തുടങ്ങി.