കുതിച്ചുയർന്ന് സ്വർണവില; പവന് 53,680 രൂപയായി

സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തിൽ. ഇന്ന് 400 രൂപ വർധിച്ച് 53, 680 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *