ഉരുൾപൊട്ടലിനെക്കുറിച്ച് വിശദമായ പഠനം വേണം പീപ്പിൾസ് ഫൗണ്ടേഷൻ

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് പീപ്പിൾസ് ഫൗണ്ടേഷ ൯ ആവശ്യപ്പെട്ടു. പുഞ്ചിരിമട്ടത്തു പെയ്ത അതി തീവ്ര മഴ വൻദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക പഠന റിപ്പോർട്ട്. പതിറ്റാണ്ടുകളായി പ്രദേശത്ത് ഭൂവിനിയോഗത്തിലുണ്ടായ മാറ്റം ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചുവെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ നിയോഗിച്ച വിദഗ്ധസംഘം വിലയിരുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിടുന്നതായും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *