ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പഠനം നടത്തിയത്. ഇതുസംബന്ധിച്ച് രണ്ടു റിപ്പോർട്ടുകളാണ് ദുരന്തനിവാരണ അതോറിറ്റിയ്ക്ക് സമർപ്പിച്ചത്. ദുരന്തമേഖലയിൽ അപകട സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളും പുനഃരധിവാസം സാധ്യമാകുന്ന ഇടങ്ങളെക്കുറിച്ചും റിപ്പോർട്ട് വിശദമാക്കുന്നു. അഞ്ചു സ്ഥലങ്ങളാണ് പുന:രധിവാസത്തിന് ശുപാർശ ചെയ്‌തത്. എങ്ങനെ ഉരുൾ പ്പൊട്ടലുണ്ടായെന്ന റിപ്പോർട്ട് വിദഗ്ധസംഘം നൽകിയിട്ടില്ല. അതിനായി ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം വീണ്ടും സന്ദർശിക്കും.