വൈത്തിരിയിൽ ലഹരിവേട്ട എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ

വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ (26), തളിമല തൈലക്കുന്ന് ഓടുമലക്കുണ്ടിൽ ഒ.എ അഫ്സൽ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 6.70 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, എസ്.ഐ. സി. രാംകുമാർ എന്നിവരുടെ നേതൃത്വ ത്തിലുളള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *