ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു

മീനങ്ങാടി: പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്ത തിനും, ഹെൽത്ത് കാർഡില്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത്‌തതിനും മൂന്നാനക്കുഴിയിലെ കാൻഡി കഫെ, മീനങ്ങാടി റോയൽ മെസ്സ് എന്നീ സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ മീനങ്ങാടി ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത‌തിന് കാന്റി കഫെ സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപ പിഴയും ഈടാക്കി. പുകയില രഹിത മുന്നറിയിപ്പ് ബോർഡ് വെക്കാത്ത മറ്റ് 4 സ്ഥാപനങ്ങളിൽ നിന്ന് 1400 രൂപ പിഴയും ഈടാക്കി. വരും ദിവസങ്ങളിലും പരി ശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഗീത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *