കൽപ്പറ്റ: ജില്ലയിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ കോളറ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജല-ഭക്ഷ്യജന്യ രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ദിനീഷ്. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ പരിശോധനക്ക് അയ ച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി നൂൽപ്പുഴ ഗ്രാമപ ഞ്ചായത്തിലെ കാനം കുന്ന്, ലക്ഷം വീട്, തിരുവണ്ണൂർ ഉന്നതികളും ചുറ്റുമുള്ള 500 മീറ്റർ പ്രദേശത്തും ജില്ലാ കളക്ടർ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്തിൽ കുടിവെള്ളം മാസ് സൂപ്പർ ക്ലോറിനേഷനും പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പൊതുശുചിത്വ നിലവാരത്തിൻ്റെ കുറവാണ് രോഗം വരാനുള്ള പ്രധാന കാരണം. വ്യക്തി- കുടിവെള്ള – ഭക്ഷണ-പരിസര ശുചിത്വത്തിൽ വിട്ടുവീഴ്ച പാടില്ല. കുട്ടികൾ, രോഗപ്രതിരോധ ശേഷി കുറവുള്ളർ എന്നിവരെ പ്രത്യേ കം ശ്രദ്ധിക്കണം.