ഓട്ടോക്കൂലി കുടുതല്‍ ആവശ്യപ്പെട്ടുവെന്നാരോപണം; ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

മേപ്പാടി: ഓട്ടോക്കൂലി കുടുതല്‍ ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ ഗുരുതര പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കൂടി കല്‍പ്പറ്റ പോലീസ് പിടികുടി. സംഭവശേഷം ഒളിവില്‍ പോയ വെങ്ങപ്പള്ളി, ചൂരിയാറ്റ, കല്ലട കോളനി, പ്രശാന്ത്(20)നെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അനീഷിനെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 18.08.2024 തീയതി രാത്രിയാണ് സംഭവം.

പ്രശാന്തും അനീഷും കല്‍പ്പറ്റയില്‍ നിന്ന് ഓട്ടോ വിളിച്ച് വെങ്ങപ്പള്ളി ടൗണിലെത്തിയപ്പോഴാണ് അക്രമം തുടങ്ങിയത്. ഓട്ടോക്കൂലി കുറക്കണമെന്ന് ആവശ്യപ്പെട്ടത് വിസമ്മതിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയില്‍ ചുരുട്ടി പിടിച്ച കല്ലുകൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയിലിടിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. എസ്.ഐ. ടി. അനീഷ്, എസ്.സി.പി.ഒ ദിനേഷ്, സി.പി.ഒമാരായ ലിന്‍രാജ്, ടി. അനസ്, എം.കെ. ബിനു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *