മേപ്പാടി: കേരള നിയമസഭാ പരിസ്ഥിതി സമിതി ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിക്കുന്നു. മേഖലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് വകുപ്പ്തല ഉദ്യോഗസ്ഥരിൽ നിന്നും വിവര ശേഖരണം നടത്തും. ഉച്ചക്ക് രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അംഗം സജി ജോസഫ് എംഎൽഎ പറഞ്ഞു.