ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണ്ണമായും സർക്കാർ പുറത്തുവിടണം

കൽപ്പറ്റ: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാർ തന്നെയാണ് ഒന്നാം പ്രതി – സിപിഐ (എം എൽ) സാംസ്കാരിക- കലാ രംഗത്തെ നായകന്മാരുടെ സാംസ്കാരിക ജീർണ്ണത ഭരണകൂട ഒത്താശയോടെ തുടരാൻ കേരള സർക്കാർ ഇക്കാലമെത്രയും അനുവദിച്ചു എന്നതിന് ഇടതുമുന്നണിയും കേരള ജനതയോട് മാപ്പു പറയാൻ ബാധ്യസ്ഥരാണ്.

സാംസ്കാരിക – കലാ രംഗത്തെ കേരളം കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തികളുടെ ഉടമകൾ സർക്കാർ വിലാസത്തിൽ കലാ രംഗത്ത് ആറാടാൻ നികൃഷ്ട പ്രവൃത്തികളുടെ രേഖകൾ കൈയിൽ വച്ച് അറിഞ്ഞു കൊണ്ട് സർക്കാർ അനുവദിച്ചു എന്നതുകൊണ്ടു തന്നെ സർകാരും ഭരണ നേതൃത്വവും ഇതിന് നേതൃത്വം നൽകുന്ന എൽ ഡി എഫ് നും പ്രതിസ്ഥാനത്തു നിന്നും മാറി നിൽക്കാനാവില്ലെന്ന് സി പി ഐ ( എം എൽ) സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പൂഴ്ത്തി വെച്ച പേജുകളും കൂടി പുറത്തുവിടുകയും മുഴുവൻ സാംസ്കാരിക വികൃത ജീവികളേയും മാതൃകാപരമായി ശിക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും ജുഡീഷ്യറിയുടേയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. ഇവരുടെ അനധികൃത സമ്പാദ്യങ്ങളും, പ്രവൃത്തികളും, പൂഴ്ത്തി വച്ചതിനു പിന്നിലുള്ള സർക്കാർ താൽപര്യങ്ങളും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണം. പൂർണ്ണമായും ജീർണ്ണ ജീവികൾക്ക് കലാ രംഗത്ത് വിലക്ക് ഏർപ്പെടുത്താനുള്ള നടപടി ഉണ്ടാകണമെന്നും സി പി ഐ ( എം എൽ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *