നിർമ്മാണത്തിലെ അശാസ്ത്രീയത : പടിഞ്ഞാറത്തറ പഞ്ചായത്തിലെചുറ്റുമതിൽ പൊളിഞ്ഞു വീണു

പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിഞ്ഞാറത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് കുപ്പാടിത്തറ ചണാലത്ത് ഉന്നതി ചുറ്റുമതിൽ പൊളിഞ്ഞു വീണത്. നിർമ്മാണത്തിലെ അശാസ്ത്രീയ മൂലമാണെന്ന് നാട്ടുകാർ നിർമ്മിച്ച് ആഴ്ചകൾക്കുള്ളിൽ മതിൽ പൊളിഞ്ഞു വീണതിന് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുന്നതായും ആക്ഷേപം.

ദിനം പ്രതി ധാരാളം വാഹനങ്ങളും കാൽനട യാത്രക്കാരും സ്‌കൂൾ കുട്ടികളും സഞ്ചരിക്കുന്ന പി.ഡബ്ല്യു.ഡി റോഡിന്റെ അരികിലായി നിർമ്മിച്ച ചുറ്റുമതിൽ ആണ് ഇടിഞ്ഞു വീണത്. പി.ഡബ്ല്യു. ഡി നിർമ്മിച്ച ഡ്രൈനേജിന്റെ സൈഡ് വാൾ ഇടിഞ്ഞതാണ് ചുറ്റുമതിൽ പൊളിഞ്ഞു വീഴാൻ കാരണം. പ്രസ്തുത ചുറ്റുമതിൽ നിർമ്മിക്കുന്നതിന് മുൻപ് പഞ്ചായത്തിന്റെ് ഭാഗത്ത് നിന്നും ചുറ്റുമതിലിന് വേണ്ട ആഴത്തിൽ ഫൗണ്ടേഷൻ കൊടുക്കാതെ ചുറ്റുമതിലിന്റെ ഭാരം ഡ്രൈനേജിന്റെ ഭിത്തിയിലേക്ക് വരുന്ന രീതിയിൽ അശാസ്ത്രീയമായാണ് ചുറ്റുമതിൽ നിർമ്മിച്ചിട്ടുള്ളതെന്നും ഇത് മൂലം ചുറ്റുമതിലിന്റെ ശേഷിക്കുന്ന ഭാഗവും തകരാൻ സാധ്യത ഉണ്ടെന്നും പ്രദേശ വാസികൾ പറയുന്നു.

നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ വെടിയണമെന്നും, ഉത്തരവാദിത്വപൂർവ്വം പടിഞ്ഞാറത്തറ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറും, പ്രസിഡണ്ടും, അസിസ്റ്റൻ്റ് എഞ്ചിനീയറും ചേർന്ന് പദ്ധതി പൂർത്തീകരിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *