പുൽപ്പള്ളി: പുൽപ്പള്ളി-മുള്ളൻകൊല്ലി പെരിക്കല്ലൂർ റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ കെ. സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കെ എസ് ആർ ടി സി, സ്വകാര്യ ബ സുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നപോകുന്ന റോഡാണിത്. ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പറും പാസ്റ്ററൽ കൗൺസിൽ മെമ്പറുമായ ബീന കരുമാംകുന്നേൽ പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്‌തു. ഫൊറോന വികാരി ഫാ: ജസ്റ്റിൻ മൂന്നനാൽ അധ്യക്ഷനായി.