ന്യൂഡല്‍ഹി: ടൈറ്റന്‍ സമുദ്രപേടക ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്തിയിട്ടുണ്ട്.
ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോയ സമുദ്ര പേടകം ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കരക്കെത്തിച്ചിരുന്നു. അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍. ടൈറ്റന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായറിയാനുള്ള കാത്തിരിപ്പിലാണ് ലോകം.
1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്!ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് ഗവേഷകര്‍ കണ്ടെത്തിയത്. നൂറ്റാണ്ടിലേറെ കാലമായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ആ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ച് സഞ്ചാരികളുമായി പോയ അന്തര്‍വാഹിനിയാണ് അപകടത്തില്‍പ്പെട്ടത്.