കൽപ്പറ്റ: മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ ആവശ്യമായ ഫീസ് ഇനത്തിലേക്കാണ് എന്ന് വിശ്വസിപ്പിച്ച് 12,77000 രൂപയോളം തട്ടിയെടുക്കുക യായിരുന്നു. തട്ടിപ്പ് ആണെന്ന് മനസിലായ യുവതി 1930 വഴി സൈബർ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയുകയും തുടർന്ന് കേസ് അന്വേഷണം ഏറ്റെടുത്ത വയനാട് സൈബർ പോലീസ് മാസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ പണം പിൻവലിക്കാൻ ഉപയോഗിച്ച പ്രതിയുടെ അക്കൗണ്ട് കണ്ടെത്തി.
അതിൽ ഉണ്ടായിരുന്ന പണം മരവിപ്പിച്ചു കോടതിയിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് അക്കൗണ്ട് ഉടമയായ പ്രതിയെ ചെന്നൈയിലെത്തി പിടി കൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓൺലൈൻ ട്രെഡിങ്ന്റെ മറവിൽ സൈബർ ലോകത്ത് നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ് എന്നും സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 ലോ www.cyberime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടത്താണ് എന്ന് സൈബർ പോലീസ് അറിയിച്ചു.