പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

കേണിച്ചിറ: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പനമരം പഴയ നടവയൽ റോഡിൽ ചിക്കൻ കടയിലെ ജീവനക്കാരനായ നെല്ലിയമ്പം നെൽറോട്ടിൽ വീട്ടിൽ യൂസഫ് മകൻ അനസ്(20) എന്നയാളെ മാനന്തവാടി എസ്.എം.എസ് ഡി വൈ എസ്.പി എം. എം അബ്ദുൽ കരീം അറസ്റ്റ് ചെയ്‌തു.

പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. വിദ്യാർത്ഥിനിയെ പരിചയപ്പെടുകയും തുടർന്ന് സൗഹൃദം നടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പട്ടികജാതി വിഭാഗക്കാരിയാണ് കുട്ടി. അനസിനെ കോടതി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *