ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി

തരുവണ: വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികളും ആശയങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് തരുവണ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇ-കോൺ വിദ്യാഭ്യാസ സെമിനാർ ശ്രദ്ധേയമായി. തരുവണ ദാറുൽ ഉലൂം എഡ്യുക്കേഷണൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ഗഫൂർ കുന്നുമ്മലങ്ങാടി അധ്യക്ഷനായി. മമ്മൂട്ടി നിസാമി ഉൽഘാടനം ചെയ്തു.

ഡോ: ജലീൽ മാസ്റ്റർ, മുഹമ്മദ്‌ റഹ്‌മാനി തരുവണ, ലത്തീഫ് ഗസാലി, വിഷയാവതരണം നടത്തി. സിദ്ധീഖ്‌ മാസ്റ്റർ മോഡറേഷൻ നടത്തി, നിയാസ് മാസ്റ്റർ കട്ടയാട് സ്വാഗതവും നിയാസ് റഹ്‌മാനി നന്ദിയും പറഞ്ഞു. വി. സി അഷ്‌റഫ്, കെ. സി ആലി ഹാജി, ഡോ: സഈദ്, സലാം കെല്ലൂർ, സലാം പുലിക്കാട്, ജാഫർ, മുഹമ്മദലി ഗസാലി, ശുഐബ് ഗസാലി, ചർച്ചയിൽ പകുങ്കെടുത്തു. പരിപാടിയുട ഭാഗമായി നടന്ന ഷീ കോൺഫറൻസ് ഷറഫുന്നിസ ഉൽഘാടനം ചെയ്തു. ഫെമിന ഷാജു മോഡറേഷൻ നടത്തി. ബുഷ്‌റ വഫിയ്യ, , അസ്ലിയ, സജീറ, ഫസീല, സി, ഫസ്‌ന, ജൗഹറ സ്വാഗതവും നസ്മിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *