ചുള്ളിയോട്: തൊവരിമല കോട്ടയിൽ ഫാൽക്കൻ ക്വാറി അടച്ചു പൂട്ടണമെന്ന് സിപിഎം ചുള്ളിയോട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൂറ് കണക്കിനാളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറി പ്രവർത്തനം തുടങ്ങി നാളേറെയായ് പഞ്ചായത്തും ക്വാറി മുതലാളിയും ഒത്തുകളിച്ച് ജനങ്ങളെ വിഢികളാക്കുകയാണ്. ക്വാറി മുതലാളി യും ഗുണ്ടകളും ചേർന്ന് പ്രദേശവാസികളെ അക്രമിക്കുന്ന നിലവരെയുണ്ടായി. ഈ നില തുടർന്നാൽ ശക്തമായ ചെറുത്ത് നിൽപ്പ് ഈ പ്രദേശത്ത് ഉണ്ടാവുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി. പി.കെ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഗീത കുഞ്ഞുകുട്ടൻ, സലീം കൂ രിയാടൻ, ഷാജി കോട്ടയിൽ, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സലീം കൂരിയാടനെ തിരഞ്ഞെടുത്തു.