കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയും, പിന്നീട് കേരള സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്ത ദുരിതബാധിതരെ സഹായിക്കാൻ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ നൽകി. കൽപറ്റയിൽ നടന്ന പരിപാടി സി പി എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്ത് അധ്യക്ഷത വഹിച്ചു. എ കെ പി സി ടി എ സംസ്ഥാന സെക്രട്ടറി ഡോ ഗോപാലകൃഷ്ണൻ എം ബി ദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ച് സംസാരിച്ചു.
ഡി വൈ എഫ് ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ റഫീഖ്, ഡോ തോമസ് മോണോത്ത്, സംസ്ഥാന വനിതാ കൺവീനർആഷ പ്രഭാകരൻ,കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, കണ്ണൂർ-കാസർഗോഡ് ജില്ലാ സെക്രട്ടറി ഡോ ഷനോജ് എം പി, വയനാട് ജില്ലാ പ്രസിഡൻ്റ്ഡോ നോബർട്ട് തോമസ്, സംസ്ഥാന കമ്മിറ്റി അംഗം സനൂപ്കുമാർ പി വി , മുൻ ജില്ലാ സെക്രട്ടറി ശ്രീജിത്ത് സി എസ് എന്നിവർ ദുരിതബാധിതരായ 250 കുടുംബങ്ങൾക്കുള്ള ഇലക്ട്രിക്കൽ ഗൃഹോപകരണങ്ങൾ കൈമാറി. എ കെ പി സി ടി എ ജനറൽ സെക്രട്ടറി ഡോ. ബിജുകുമാർ കെ സ്വാഗതവും വയനാട് ജില്ലാ സെക്രട്ടറി ഡോ ജോബി എൻ ജി നന്ദിയും പറഞ്ഞു.