കൽപ്പറ്റ: ജില്ലയിൽ കഴിഞ്ഞ ആറ് മാസം കൊണ്ട് എക്സൈസ് വകുപ്പ് നടത്തിയത് 2730 റെയ്‌ഡുകൾ. ഇതിൽ 282 അബ്‌കാരി കേസുകളും 190 എൻ.ഡി.പി. എസ് കേസുകളും 853 കോട്‌പ കേസുകളുമെടുത്തു. ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യ-ലഹരി വിൽപനയും കടത്തും തടയുന്നതിന് പരിശോധന കർശനമാക്കിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്‌സ്, ഹൈവേ പട്രോളിംഗ് ടീം എന്നിവ രൂപീകരിച്ചിട്ടുണ്ട്.