നിരോധിച്ച 2 ലിറ്റർ നാടൻ ചാരായവുമായി പിടിയിൽ

വെള്ളമുണ്ട: കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ(50) യാണ് നാടൻ ചാരായവുമായി വെള്ളമുണ്ട പോലീസ് പിടികൂടിയത്. 09.09.24 തിങ്കളാഴ്ച ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്നത് നിരോധിച്ച 2 ലിറ്റർ നാടൻ ചാരായം ആയിരുന്നു. വെള്ളമുണ്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ് സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ സി.പി.ഓ മാരായ റയീസ്, മിഥുൻ, ശശി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *