കൽപ്പറ്റയിൽ സപ്ലൈകോ ഓണം താലൂക്ക് ഫെയർ

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോയുടെ താലൂക്ക് ഫെയർ കൽപ്പറ്റ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ എം.എൽ.എ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എല്ലാ ഉത്പന്നങ്ങൾക്കും സ്ഥിരമായി നൽകിവരുന്ന 5 മുതൽ 35 ശതമാനം വരെയുള്ള വില കഴിവിന് പുറമേ ഓണം പ്രമാണിച്ച് 2 മണി മുതൽ 4 മണി വരെ സബ്സീഡി ഒഴികെയുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഡീപ്പ് ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 5 ശതമാനം അധികവില കുറവ് കൂടി ഉപഭോക്താകൾക്ക് ലഭിക്കും.

കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ ഐസക് അദ്ധ്യക്ഷനായ പരിപാടിയിൽ വൈത്തിരി അസിസ്റ്റൻ്റ് സപ്ലൈ ഓഫീസർ രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ ഫെരീഫടീച്ചർ ആദ്യവിൽപ്പന നടത്തി. നഗരസഭാ കൗൺസിലർമാരായ സി.കെ ശിവരാമൻ, രാജാറാണി, ടി. മണി എന്നിവർ സംസാരിച്ചു. ഡിപ്പോ മാനേജർ അഭാരമേഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *