വയനാട് തുരങ്ക പാത ടെന്റർ അംഗീകരിച്ചു

കോഴിക്കോട്: വയനാട് തുരങ്ക പാത ടെന്റർ അംഗീകരിച്ചു. കേരള വികസനത്തിന്റെ ഒരു നാഴികക്കല്ലായിമാറുന്ന പദ്ധതിയാണിത്. ഇന്ന് താമരശേരി ചുരം വഴി 12 കി.മി ഒമ്പത് എച്ച് പി വളവുകൾ താണ്ടിയെത്താൻ വേണ്ടി വരുന്ന സമയം കണക്കുകൂട്ടാൻ പ്രയാസമാണ് ദിനേനയുണ്ടാകുന്ന യാത്രാ തടസ്സങ്ങൾ മൂലം ട്രാഫിക് ബ്ലോക്കുകൾ മുൻകൂട്ടി നിശ്ചയിക്കാനാവില്ല. എന്തിനേറെ അടയന്തരമായ ആംബുലൻസുകളടക്കം മണിക്കറുകൾ കുടുങ്ങിക്കിടക്കുന്നു. ചുരത്തിന്റെ ആയസ്സിനെക്കുറിച്ചും ആശങ്കകളുണ്ട്.

ഈ സാഹചര്യത്തിലാണ് തുരങ്കപാത എന്ന ആശയം പരിഹാരമാർഗമായി വന്നത്. കേരളത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഇരട്ട തുരങ്കപാത പദ്ധതിയാണ് കോഴിക്കോട്-വയനാട് തുരങ്കപാത അഥവാ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാത. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന നിർദ്ദിഷ്‌ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെ കടന്നുപോകും. താമരശേരി ചുരത്തിനു ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ (സ്വർഗംകുന്ന്) മുതൽ വയനാട്ടിലെ കള്ളാടി വരെ എത്തുന്നത് പുതിയ തുരങ്കപ്പാത.

ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യും. തുരങ്കപാത മേഖലയിൽ മികച്ച സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊച്ചിയും ബെംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും. 1500 കോടി രൂപ ചെലവിൽ തുരങ്ക പാതയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി കൊങ്കൺ ആഫ്രിക്കയെ കേരള സർക്കാർ നിയമിച്ചു. 2024ൽ കൊങ്കൺ ഓഗസ്റ്റ് ടെൻഡർ തുറന്നു ഭോപ്പാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് എന്ന കമ്പനിക്ക് 1341 കോടി രൂപയ്ക്ക് നിർമ്മാണ കരാർ കൊടുത്തു. 4 വർഷമാണ് അവസാന കരാർ.

Leave a Reply

Your email address will not be published. Required fields are marked *