കൽപ്പറ്റ: മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സിജു സി. മീനയുടെ ‘വല്ലി’യെന്ന കാവ്യസമാഹാരമാണ് കാലിക്കറ്റ് സർവകലാശാലയുടെ ബിരുദാനന്തരബിരുദ മലയാളം വിദ്യാർ ത്ഥികൾ പഠിക്കുക. പണിയരുടെ സംസാര ഭാഷയിലാണ് കവിത രചിച്ചിരിക്കുന്നത്. പണിയ ഭാഷക്ക് ലിപിയില്ലാത്തതിനാൽ മലയാളത്തിലാണ് രചന. 58 കവിതകളാ ണ് വല്ലിയിലുള്ളത്. പണിയ ഭാഷയിലുള്ള കവിതകൾക്ക് താഴെ മലയാളം പരിഭാഷയും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതലാണ് ‘വല്ലി’ എന്ന കവിതാ സമാഹാരം സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.